KSRTC ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം, ഗതാഗത വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും; പ്രഖ്യാപനങ്ങളുമായി മന്ത്രി ഗണേഷ് കുമാര്‍

അടിമുടി മാറ്റത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി. ജീവനക്കാര്‍ക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ലഭിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഗതാഗത വകുപ്പ് പൂര്‍ണമായും ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കോഴിക്കോട്ടെ കെഎല്‍എഫ് വേദിയില്‍ പറഞ്ഞു. (Minister K B Ganesh kumar announcements for KSRTC)
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ എസി ബസ്സാക്കുന്നതിനുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്.ചാര്‍ജ് വര്‍ധനവില്ലാതെ തന്നെ ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. അത് വിജയകരമായാല്‍ ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും.ട്രെയിന്‍ ആപ്പുകള്‍ മാതൃകയില്‍ കെഎസ്ആര്‍ടിസിക്കും സ്വന്തമായി ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
Read Also: ശോഭന, അജിത്ത്, ബാലകൃഷ്ണ, അര്‍ജിത് സിങ്; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ആന്‍ട്രോയിഡ് ടിക്കറ്റ് മിഷന്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ദീര്‍ഘദൂര കെഎസ്ആര്‍ടിസികളില്‍ ഭക്ഷണം എത്തിക്കുന്നതിനായി ഓണ്‍ലൈനില്‍ ഡെലിവറി സംവിധാനം ഉടന്‍ ആരംഭിക്കും. സുലഭം എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി. 24 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം ആയിരുന്നു പൊതുഗതാഗതം നാം മുന്നേറേണ്ടത് എങ്ങനെ എന്ന വിഷയത്തിലെ അവതാരകന്‍.
Story Highlights : Minister K B Ganesh kumar announcements for KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here