Advertisement

മനോദൗർബല്യമുള്ള യുവാവിനെ പൊലീസ് മുളക് തീറ്റിച്ചതായി പരാതി

September 5, 2019
Google News 0 minutes Read

മനോദൗർബല്യമുള്ള യുവാവിനെ പൊലീസ് മുളക് തീറ്റിച്ചതായി പരാതി. നിലമ്പൂർ
കവളമുക്കട്ട അറണാടൻകയ്യിലെ മുപ്പത്തിയാറുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. കെട്ടിടനിർമാണ തൊഴിലാളിയാണിയാൾ. മദ്യപിച്ച് അസഭ്യവാക്കുകൾ പറഞ്ഞെന്ന അയൽവാസിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ആഗസ്റ്റ് 25നാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെത്തിയ പൊലീസ് അയൽവീട്ടിൽ നിന്നും ഒരുപിടി മുളകെടുത്ത് യുവാവിനെ ബലമായി തീറ്റിച്ചെന്നാണ് ആരോപണം. യുവാവിന്റെ മൊബൈൽ ഫോൺ പൊലീസ് കൊണ്ടുപോകുകയും ചെയ്തു. സംഭവ ദിവസം വയറെരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ട യുവാവിനെ രാത്രിയോടെ നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം ആരോപണം എസ്‌ഐ നിഷേധിച്ചു. ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here