മംഗലം ഡാം ഷട്ടറുകൾ 30 സെന്റിമീറ്ററായി ഉയർത്തും

മംഗലം ഡാം പരിസരത്ത് മഴ തുടരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ( 5-09-19) രാവിലെ എട്ടിന് 30 സെന്റിമീറ്ററാക്കി ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആറു ഷട്ടറുകളാണ് 15 സെന്റീമീറ്റർ കൂടി ഉയർത്തുന്നത്.

നിലവിൽ 15 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 77.88 മീറ്റർ ആണ്. നിലവിൽ ജലനിരപ്പ് 77.80 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് 15 സെ.മീ കൂടി ഉയർത്തുന്നത്. ജലനിരപ്പ് മംഗലം പുഴയുടെയും വെള്ളം ഒഴുകിയെത്തുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റർ പരിസരത്തെയും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More