ഇക്ബാൽ കോളേജിലെ ഓണാഘോഷം അതിരുവിട്ടു; വിദ്യാർത്ഥികൾ നടത്തിയ ഘോഷയാത്രയ്ക്കിടെ ഓപ്പൺ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചു വീഴ്ത്തി

തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ കോളേജിലെ വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. ഘോഷയാത്രയ്ക്കിടെ ഓപ്പൺ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചു വീഴ്ത്തി. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പാലോട് പോലീസ് കേസെടുത്തു.

ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച നടന്ന ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.

Read Also : ഓണക്കാലത്ത് ‘വ്യാജനെ’ പൊക്കാൻ ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ്

ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിങ്ങും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top