Advertisement

ഓണക്കാലത്ത് ‘വ്യാജനെ’ പൊക്കാൻ ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ്

September 4, 2019
Google News 1 minute Read

സംസ്ഥാനത്ത് ഓണത്തിരക്കിന്റെ മറവിലെത്തുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ എക്‌സൈസ് രംഗത്തിറങ്ങി. ഓണം പ്രമാണിച്ച് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിനാണ് എക്‌സൈസ് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് വ്യാജമദ്യം എത്തുന്നത് തടയുന്നതിനായി ‘ഓപ്പറേഷൻ വിരുദ്ധി’ എന്ന പേരിലാണ് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന. എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണന്റെ നിർദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി  പരിശോധന ആരംഭിച്ചിരിക്കുന്നത്.

Read Also; ജാഗ്രത..! കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ടെത്തുന്നത് മായം കലർത്തിയ പാൽ

ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വ്യാജമദ്യവും ലഹരിവസ്തുക്കളും എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന കർശനമാക്കുന്നത്. ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പ്രത്യേക കൺട്രോൾ റൂമുകളുടെ പ്രവർത്തനം. കൺട്രോൾ റൂമുകളുടെ കീഴിൽ പ്രത്യേക സ്‌ക്വാഡുകൾ 24 മണിക്കൂറും സജ്ജമായിരിക്കും. സെപ്തംബർ 15 വരെ സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന തുടരും.  മദ്യ,മയക്കുമരുന്ന് വിൽപനയെപ്പറ്റി പൊതുജനങ്ങൾക്കും രഹസ്യവിവരം നൽകാം. 04712322825, 94471 78000 എന്നീ നമ്പറുകളിലാണ് വിവരം നൽകേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here