‘പിഴ ഒഴിവാക്കാനുള്ള പുതിയ മാർഗങ്ങൾ’; വൈറലായി ഐപിഎസ് ഉദ്യോഗസ്ഥൻ പങ്കുവച്ച വീഡിയോ

മോട്ടോർ വാഹന ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കനത്ത പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഹരിയാനയിലെ ഐപിഎസ് ഉദ്യേഗസ്ഥൻ പങ്കജ് നൈൻ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.

ഹെൽമറ്റ് ധരിക്കാതെ വാഹനം ഉന്തിക്കൊണ്ടുപോകുന്നവരുടെ വീഡിയോയാണ് പങ്കജ് നൈൻ പങ്കുവച്ചത്. ‘ഇത് അത്യന്തം രസകരമാണ്. പിഴ ഒഴിവാക്കാനുള്ള പുതിയ മാർഗങ്ങൾ. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ദയവായി ട്രാഫിക് നിയമങ്ങൾ പാലിക്കുക’ എന്നു പറഞ്ഞാണ് ഓഫീസർ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.’ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ നടന്നുപോയാൽ കുറ്റകരമാണോ എന്ന കാപ്ഷനും പങ്കജ് വീഡിയോക്ക് നൽകിയിട്ടുണ്ട്. വീഡിയോ പഴയാണെങ്കിലും പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വീണ്ടും പൊങ്ങിവന്നതാണ്.

റോഡിൽ ചെക്കിംഗ് നടക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചവർ വണ്ടി നിർത്തി ഉരുട്ടിക്കൊണ്ടു പോകുന്നത് വീഡിയോയിൽ കാണാം. പൊലീസുകാരുടെ മുന്നിലൂടെയാണ് ബൈക്ക് ഉരുട്ടിക്കൊണ്ടു പോകുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top