Advertisement

തിരുവനന്തപുരം മ്യൂസിയം സി.ഐയെ സ്ഥലം മാറ്റി

September 5, 2019
Google News 1 minute Read

തിരുവനന്തപുരം മ്യൂസിയം സി.ഐ ജി.സുനിലിനെ സ്ഥലം മാറ്റി. കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുനിൽ.

Read Also; മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മ്യൂസിയം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

അന്വേഷണത്തിൽ സുനിൽ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇതു കൂടാതെ ലോ കോളേജ് സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടർന്ന് സിപിഐഎം ജില്ലാ നേതൃത്വം സി.ഐക്കെതിരെ രംഗത്തു വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.യെ സ്ഥലം മാറ്റിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here