അഫ്ഗാനിസ്ഥാനെതിരെ 78 റൺസിനു പുറത്ത്; നാണം കെട്ട് പാകിസ്താൻ യുവനിര

അഫ്ഗാനിസ്ഥാന് മുന്നില്‍ പാകിസ്താൻ അണ്ടര്‍ 19 ടീമിന് നാണം കെട്ട തോല്‍ലി. ശ്രീലങ്കയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാകപ്പിലാണ് അഫ്ഗാന്‍ യുവനിര പാകിസ്താനെ നാണം കെടുത്തിയത്. മത്സരത്തിൽ 85 റണ്‍സിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. 46 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാന്‍ ഒന്‍പതു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ വെറും 78 റണ്‍സിന് പുറത്തായി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇന്ത്യ കുവൈറ്റിനെ തോല്പിച്ചിരുന്നു. 23 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കുവൈറ്റ് 110 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 23 പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യം കണ്ടു. 60 റണ്‍സെടുത്ത അര്‍ജുന്‍ ആസാദാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ഇപ്പോള്‍ അഫ്ഗാനാണ് മുന്നില്‍. ഇനി ഇന്ത്യയ്‌ക്കെതിരായ മത്സരം കൂടി തോറ്റാല്‍ പാകിസ്താന്‍ സെമി കാണാതെ പുറത്താകും. കുവൈറ്റാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More