പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.
പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിൽ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21ാം റാങ്കുമായിരുന്നു ലഭിച്ചത്. പ്രതികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരൻ ഗോകുൽ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
Read Also : പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രണവിന്റെ സുഹൃത്തുക്കളാണ് ചോദ്യപേപ്പര്‍ നല്‍കിയതെന്ന് ഗോകുല്‍
അതേസമയം, പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ചവരുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ജയിൽ വകുപ്പിന് ക്രൈംബ്രാഞ്ച് സംഘം ഇതിനായി അപേക്ഷ നൽകിയിട്ടുണ്ട്.