Advertisement

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രണവിന്റെ സുഹൃത്തുക്കളാണ് ചോദ്യപേപ്പര്‍ നല്‍കിയതെന്ന് ഗോകുല്‍

September 5, 2019
Google News 0 minutes Read
kerala psc

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോദ്യ പേപ്പർ പുറത്തെത്തിച്ചവരെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചുവെന്ന് സൂചന. കേസിൽ മൂന്നാം പ്രതി പ്രണവിന്റെ സുഹൃത്തുക്കളാണ് ചോദ്യപേപ്പർ നൽകിയതെന്ന് ഗോകുൽ ചോദ്യം ചെയ്യലിൽ മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേ സമയം കേസിലുൾപ്പെട്ട കൂടുതൽ പ്രതികളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ അറസ്റ്റ് ഉടൻ ഉടൻ ഉണ്ടായേക്കും. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ യൂണിവേഴ്സിറ്റി കോളേജിലെഴുതിയവരുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് സംഘം പിഎസ്‌സിയോട് തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here