പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമിച്ച യുവാവിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത്

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ ആൾമാറാട്ടത്തിന് ശ്രമിച്ച യുവാവിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചു. സ്കൂളിന് പുറത്ത് കാത്ത് നിന്നയാൾക്കൊപ്പം ബൈക്കിൽ കടന്നുകളയുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നേമം സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്.
തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ സ്കൂളിൽ ഹാൾ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടിയത്. രാവിലെ യൂണിവേഴ്സിറ്റി എൽ ജി എസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടരുകയാണ്. ആദ്യ ബയോമെട്രിക് പരിശോധനയിലാണ് ആൾമാറാട്ടം പൊളിഞ്ഞത്. പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയാണ് ഇന്ന് നടന്നത്. ഉദ്യോഗാർത്ഥികളുടെ വിരൽ വെച്ചുള്ള പരിശോധനയ്ക്കിടെയാണ് ഒരാൾ ഓടി രക്ഷപ്പെട്ടത്.
ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതരുടെ പരാതിയിൽ അനുമാനിക്കുന്നു. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൂജപ്പുര പൊലീസ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here