Advertisement

എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രപൊലീത്തൻ വികാരിയായി ബിഷപ്പ് ആന്റണി കരിയിൽ ചുമതലയേറ്റു

September 7, 2019
Google News 1 minute Read

എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രപൊലീത്തൻ വികാരിയായി ബിഷപ്പ് ആന്റണി കരിയിൽ ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിച്ചത്.

വിവാദ ഭൂമി കച്ചവടത്തിന് പിന്നാലെ ഉയർന്ന ആഭ്യന്തര തർക്കങ്ങളിലെ സിനഡ് തീരുമാനപ്രകാരമാണ് പുതിയ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചത്. അതിരൂപതയുടെ ഭരണ നിർവഹണമതല ബിഷപ്പ് ആന്റണി കരിയിലിന് കർദിനാൾ കൈമാറി. ഭൂമികച്ച വിവാദത്തിന് പിന്നാലെ വൈദികർ പരസ്യ സമരത്തിനിറങ്ങിയതോടെയാണ് അതിരൂപതയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇതോടെയാണ് അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിച്ച് സീറോ മലബാർ സഭാ സിനഡ് തീരുമാനമിടുത്തത്.

Read Also : എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയെ നിയമിക്കാന്‍ സിനഡില്‍ നിര്‍ദേശം

അനുയോജ്യനായ വ്യക്തിയെ ആണ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല ഏല്പിച്ചിരിക്കുന്നതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.

സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ , ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവവരും ചടങ്ങിനെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here