ജല്ലിക്കട്ട് ഞെട്ടിച്ചുവെന്ന് ടൊറന്റോ ചലച്ചിത്രോത്സവത്തിലെ കാണികൾ

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക്കട്ടി’ന് ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം. ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ് സിനിമ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ട് അമ്പരപ്പിക്കുന്ന അനുഭവമെന്നാണ് പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിങ്ങായിരുന്നു ഇന്നലെ ടൊറന്റോയില്‍ നടന്നത്.
ചിത്രം ഗംഭീരമാണെന്നും ഛായാഗ്രാഹണവും സൗണ്ട് ഡിസൈനുമെല്ലാം അമ്പരപ്പിക്കുന്നുവെല്ലാമാണ് ടൊറന്റോയില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. ഒരു ഗ്രാമത്തിൽ നിന്നും രക്ഷപ്പെടുന്ന പോരുകാളയുടെ അതിക്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Read Also: ലിജോയുടെ ജെല്ലിക്കെട്ടും ഗീതുവിന്റെ മൂത്തോനും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ലിജോ ജോസ് പെല്ലിശേരി, ചിത്രത്തിന്റെ സഹരചയിതാവ് എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.
ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജെല്ലിക്കെട്ട്. ആൻ്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.
കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here