മമ്മൂട്ടിക്ക് വ്യത്യസ്തമായ ജന്മദിനാശംസയുമായി ‘ഫാൻ ഗേൾ’ അനു സിത്താര; വീഡിയോ വൈറൽ

നടൻ മമ്മൂട്ടിക്ക് വ്യത്യസ്തമായ ജന്മദിന ആശംസകളുമായി നടി അനു സിത്താര. കടുത്ത മമ്മൂട്ടി ആരാധകനെന്ന് സ്വയം സമ്മതിച്ചിട്ടുള്ള അനു തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് ജന്മദിനാശംസ അറിയിച്ചത്. അനു സിത്താരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മമ്മൂട്ടിയുടെ ചിത്രങ്ങൾ ഒരു ഷാളിൽ പ്രിൻ്റ് ചെയ്തിരിക്കുന്നതും അതെടുത്ത് വീശുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ബിലാർ, ഭാസ്കര പട്ടേലർ, മുരിക്കും കുന്നത് അഹ്മദ് ഹാജി, അമുദവൻ, അംബേദ്കർ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഷാളിലുണ്ട്. ‘ഹാപ്പി ബർത്ത്‌ഡേ മമ്മുക്ക’ എന്ന് ആ ഷാളിൽ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 19000 റിയാക്ഷനുകളും 3500ല്പരം ഷെയറുകളും ലഭിച്ചു.
മമ്മൂട്ടിയുടെ കടുത്ത ആരാധികയായ അനു സിത്താര അത് നേരത്തെയും പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. 2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനു രാമൻ്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, നീയും ഞാനും, ആൻഡ് ദി ഓസ്കാർ ഗോസ് ടു തുടങ്ങി ഒട്ടേറെ സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here