‘നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം; ആത്മവിശ്വാസം കൈവിടരുത്’ : പ്രധാനമന്ത്രി ട്വിറ്ററിൽ

രാജ്യത്തിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം തോന്നുവെന്നും ധൈര്യമായിരിക്കേണ്ട സമയമാണ് ഇതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ദൗത്യത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ബഹിരാകാശ പദ്ധതികൾക്കായി ഇനിയും കഠിനമായി പ്രയത്‌നിക്കണമെന്നും മോദി ട്വീറ്റിൽ പറയുന്നു.
India is proud of our scientists! They’ve given their best and have always made India proud. These are moments to be courageous, and courageous we will be!
Chairman @isro gave updates on Chandrayaan-2. We remain hopeful and will continue working hard on our space programme.
— Narendra Modi (@narendramodi) September 6, 2019
ഇന്ന് പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി.
ചന്ദ്രയാൻ 2 വിജയത്തിലേറുന്നത് കാണാൻ ബംഗലൂരുവിലെ ഐഎസ്ആർഒയുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലെത്തിയ പ്രധാനമന്ത്രി മടങ്ങി. ഇതിന് ശേഷമാണ് മോദി രാജ്യത്തിന് ആത്മവിശ്വാസം പകർന്ന് ട്വീറ്റ് ചെയ്തത്.
At the @isro Centre in Bengaluru, witnessing history unfold! #Chandrayaan2 pic.twitter.com/0W5kv7iP9c
— Narendra Modi (@narendramodi) September 6, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here