ചന്ദ്രയാൻ 2 ഇന്ന് പുലർച്ചെ ചന്ദ്രനിൽ; ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ബംഗളൂരുവിൽ എത്തി

ചന്ദ്രയാൻ 2 ഇന്ന് പുലർച്ചെ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ എത്തി. രാത്രി പത്ത് മണിയോടെ ബംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സ്വീകരിച്ചു.
ബംഗളൂരുവിൽ ഐഎസ്ആർഒയുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് പ്രധാനമന്ത്രി ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുന്നത് തത്സമയം വീക്ഷിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 70 വിദ്യാർഥികളും ചന്ദ്രയാൻ 2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രിക്കൊപ്പം കാണും.
രണ്ട് മലയാളി വിദ്യാർത്ഥികളും ഈ ചരിത്ര മുഹൂർത്തത്തിവ് സാക്ഷ്യം വഹിക്കും.
കണ്ണൂർ ആർമി പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് തൻവീറിനും തിരുവനന്തപുരം നന്തൻകോട് ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശിവാനിക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here