Advertisement

‘ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുത്; നമ്മൾ തിരികെ വരും’: ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

September 7, 2019
Google News 1 minute Read

ചന്ദ്രയാൻ-2 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ചന്ദ്രയാൻ 2; വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നു; എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ

“തിരിച്ചടികളെ അതിജീവിച്ചവരാണ് നമ്മൾ. ഇതൊരു പരാജയമല്ല. ശാസ്ത്രജ്ഞന്മാരെ വിശ്വസിക്കുന്നു. ഐഎസ്ആർഒ ഇന്ത്യക്ക് അഭിമാനമാണ്. ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോകരുത്. നമ്മൾ ശക്തമായി തിരികെ വരും. ഞാനും രാജ്യവും നിങ്ങൾക്കൊപ്പമാണ്. തിരിച്ചടികളിൽ തളരരുത്. പരിശ്രമം തുടരണം. വലിയ നേട്ടങ്ങൾ വരാനിരിക്കുന്നു. ഇപ്പോൾ നേടിയ നേട്ടം ചെറുതല്ല. ആത്മവിശ്വാസം കൈവിടരുത്. നിങ്ങൾ രാത്രി ഉറക്കമില്ലാതെ ചെലവഴിച്ചു. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

Read Also: ചന്ദ്രനിൽ കൂറ്റൻ ഗർത്തങ്ങൾ; ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ 2

ഇന്ന് പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.

നിലവിൽ വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആർഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവർക്കും ഐഎസ്ആർഒ നന്ദി അറിയിച്ചു. ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടപ്പെട്ടതോടെ ഐഎസ്ആർഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here