മിൽമ പാലിനു വിലകൂടുന്നു; അഞ്ചു മുതല്‍ ഏഴു രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ

milma

മില്‍മ പാലിന്റെ വില അഞ്ചു മുതല്‍ ഏഴു രൂപവരെ കൂട്ടാന്‍ ശുപാര്‍ശ. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.

വകുപ്പ് മന്ത്രിയുമായി വെള്ളിയാഴ്ച മില്‍മ അധികൃതര്‍ ചര്‍ച്ച നടടതതും. എത്ര രൂപവരെ വര്‍ധിപ്പിക്കാം എന്നതില്‍ ഈ ചര്‍ച്ചയിലാവും തീരുമാനമുണ്ടാവുക. പാലിന്റെ വില മില്‍മയ്ക്ക് സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയെ വര്‍ധിപ്പിക്കാറുള്ളു.

2017ലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ കൂട്ടിയപ്പോള്‍ 3.35 രൂപ കര്‍ഷകന് ലഭിച്ചു. ഇത്തവണ വില കൂട്ടുമ്പോഴും അതിന്റെ ഗുണം കര്‍ഷകനാണ് ലഭിക്കുക എന്ന് മില്‍മ വ്യക്തമാക്കുന്നു.

പ്രളയത്തിന് ശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. അന്ന് 1.86 ലക്ഷം ലിറ്ററാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയത്. ഇപ്പോഴത് 3.60 ലക്ഷം ലിറ്ററായി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More