മാവേലിക്കരയിൽ ദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര​യി​ൽ ദമ്പതികൾക്കു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. കാ​യം​കു​ളം സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ്, ഭാ​ര്യ സം​ഗീ​ത എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ഴ​ത്തീ​ര​ത്തു നി​ന്ന ദമ്പ​തി​ക​ളെ ക​മി​താ​ക്ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന ശി​വ​പ്ര​സാ​ദ് ഫ്ളൈ​റ്റ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​ണു ഭാ​ര്യ​യ്ക്കും ഭാ​ര്യാ​സ​ഹോ​ദ​ര​നു​മൊ​പ്പം മാ​വേ​ലി​ക്ക​ര​യി​ലെ​ത്തി​യ​ത്. ടി​ക്ക​റ്റ് ല​ഭി​ക്കാ​ൻ വൈ​കി​യ​തോ​ടെ മൂ​വ​രും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്തെ ക​ണ്ടി​യൂ​ർ ക​ട​വി​ലെ​ത്തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ക​മി​താ​ക്ക​ളെ​ന്ന് ആ​രോ​പി​ച്ച് ശി​വ​പ്ര​സാ​ദി​നെ​യും ഭാ​ര്യ​യെ​യും ചോ​ദ്യം ചെ​യ്തു. വി​വാ​ഹ​ഫോ​ട്ടോ കാ​ണി​ച്ചി​ട്ടും ആ​ക്ഷേ​പി​ച്ചു. ഇ​തു ത​ർ​ക്ക​മാ​യ​തോ​ടെ നാ​ലു​പേ​ർ കൂ​ടി സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ ശി​വ​പ്ര​സാ​ദി​നെ​യും ഭാ​ര്യ​യേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ദമ്പ​തി​ക​ൾ ക​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, അ​ന​ന്തു, വ​സി​ഷ്ഠ്, അ​നൂ​പ്, മി​ഥു​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശി​വ​പ്ര​സാ​ദി​നെ മ​ർ​ദി​ച്ചെ​ന്നും ത​ട​യാ​ൻ ചെ​ന്ന സം​ഗീ​ത​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണു കേ​സ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More