‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ച​ന്ദ്ര​യാ​ൻ-2വിനെയും പ്ര​ശം​സി​ച്ച് നാ​സ

ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നെ​ന്നാണ് നാസ ട്വിറ്ററിൽ കുറിച്ചു. ഐ​എ​സ്ആ​ർ​ഒ​യു​ടെ ട്വീ​റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാസയുടെ പ്രശംസ.

‘ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളെ​ല്ലാം ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ്. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ലാ​ൻ​ഡ​ർ ഇ​റ​ക്കാ​നു​ള്ള ഐ​എ​സ്ആ​ർ​ഒ​യു​ടെ ദൗ​ത്യ​ത്തെ പ്ര​ശം​സി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ ഞ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു. വ​രും​കാ​ല ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ ന​മു​ക്ക് ഒ​രു​മി​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ക്കാം’- നാസ ട്വീറ്റ് ചെയ്തു.

ഐഎസ്ആർഒയുടെ മുൻ ദൗത്യങ്ങളെ അപേക്ഷിച്ച് സങ്കീർണ്ണമായ ഒന്നാണ് ചന്ദ്രയാൻ 2 എന്നും ഇതുവരെ പുറത്തറിയാത്ത ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ പഠിക്കാനുള്ള ശ്രമം ബുദ്ധിമുട്ടേറിയതാണെന്നും കുറിച്ച ഐഎസ്ആർഒയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നാസയുടെ പ്രശംസ.

ഏഴിനു പുലർച്ചെ 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിട്ടില്ല. ഇതെ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.

വ​ള​രെ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പു​ള്ള ലാ​ൻ​ഡ​റി​ന്‍റെ അ​വ​സാ​ന 15 മി​നി​റ്റ് സ​മ​യ​ത്തെ ദൗ​ത്യം. അ​തി​നു 37 ശ​ത​മാ​നം മാ​ത്ര​മാ​ണ് വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

46 ദി​വ​സം നീ​ണ്ട യാ​ത്ര​യ്ക്കി​ടെ 3, 84,398 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നി​ടെ ഒ​രി​ക്ക​ൽ​പ്പോ​ലും ഇ​സ്രോ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ പി​ഴ​ച്ചി​ല്ല. ഭൂ​മി​യി​ൽ​നി​ന്ന് ഓ​ർ​ബി​റ്റ​റി​നെ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​തി​ലും ഓ​ർ​ബി​റ്റ​റി​ൽ​നി​ന്ന് വി​ക്രം ലാ​ൻ​ഡ​ർ വേ​ർ​പെ​ടു​ത്തു​ന്ന​തി​ലും നേ​രി​യ പി​ഴ​വു​പോ​ലും ഉ​ണ്ടാ​യി​ല്ല. മൂ​ന്നു മൊ​ഡ്യൂ​ളു​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദൗ​ത്യം ഓ​ർ​ബി​റ്റ​റി​ൻ്റേതായിരുന്നു. ഓ​ർ​ബി​റ്റ​ർ ഇ​പ്പോ​ഴും പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി ച​ന്ദ്ര​നെ ഭ്ര​മ​ണം ചെ​യ്യു​ന്നു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top