Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 7-09-2019)

September 8, 2019
Google News 1 minute Read

പാലാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച പിജെ ജോസഫിനെ അനുനയിപ്പിക്കാൻ മുന്നണി

പാലായിൽ യുഡിഎഫിനൊപ്പം പ്രചരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച പിജെ ജോസഫിനെ അനുനയിപ്പിക്കാൻ മുന്നണി നേതൃത്വം ഇടപെടുന്നു. ജോസഫുമായി ഘടകകക്ഷി നേതാക്കൾ സംസാരിക്കും. ജോസഫ് വഴങ്ങുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

പിഎസ്സി പരീക്ഷാ ക്രമക്കേട്; നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്

പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്. ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ സംഘം കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം. പതിമൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം അടക്കം പതിനൊന്നുപേർ സ്വതന്ത്രരാണ്

പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികൾ കീഴടങ്ങി

പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ കീഴടങ്ങി. രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. ഇരുവരേയും ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പിഡബ്ലുഡി എന്ത് പിഴച്ചു? കൈയൊഴിഞ്ഞ് മന്ത്രി ജി സുധാകരൻ

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പ്രശ്നത്തിൽ കൈയൊഴിഞ്ഞ് മന്ത്രി ജി സുധാകരൻ. ഗതാഗതക്കുരുക്കിന് പിഡബ്ലുഡി എന്ത് പിഴച്ചെന്ന് മന്ത്രി ചോദിച്ചു. ഗതാഗതം നിയന്ത്രിക്കുന്നത് പിഡബ്ല്യുഡിയല്ല. നിയന്ത്രിക്കേണ്ടത് എസ്പിയും ജില്ലാ കളക്ടറുമാണെന്ന് ജി സുധാകരൻ പറഞ്ഞു.

കണ്ണുനിറഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; ചേർത്തു നിർത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങൾ: വീഡിയോ

നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങവേ ആണ് വൈകാരികമായ മുഹൂർത്തങ്ങൾ സംഭവിച്ചത്.

‘ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുത്; നമ്മൾ തിരികെ വരും’: ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ചന്ദ്രയാൻ-2 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ 2; വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നു; എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ

വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു. എന്നാൽ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു. നിലവിൽ വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആർഒ വിശകലനം ചെയ്യുകയാണ്.

ചന്ദ്രയാനിൽ അനിശ്ചിതത്വം; ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല

ചന്ദ്രയാനിൽ അനിശ്ചിതത്വം. ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല. ഇതേ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലാണ്. 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പത്ത് മിനിറ്റ് പിന്നിട്ടിട്ടും ഇതുവരെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുകയോ അവിടെ നിന്ന് സന്ദേശങ്ങൾ ലഭ്യമാകുകയോ ചെയ്തിട്ടില്ല.

വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെ; പുലർച്ചെ 1.53ന് ലാൻഡിംഗ്

ശാസ്ത്രലോകത്തെ ആകാംക്ഷയിലാഴ്ത്തി വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെയെത്തി. ഇന്ന് പുലർച്ചെ 1.53നാണ് ലാൻഡിംഗ്. ചന്ദ്രയാൻ 2 പേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമൊന്നടങ്കം കാത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here