Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-05-2021)

May 15, 2021
Google News 1 minute Read

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി മാതൃകയാകണമെന്ന് ഐഎംഎ

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നാണ്

ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാസ അതിർത്തിയിൽ വ്യോമാക്രമണം തുടരുന്നു; വെസ്‌റ്റ് ബാങ്കിൽ 11 പേർ കൊല്ലപ്പെട്ടു

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്‌റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

18 മുതൽ 45 വരെ പ്രായമുള്ളവർക്ക് വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ

സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 17 മുതലാണ് വാക്‌സിൻ വിതരണം തുടങ്ങുക

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് സാഹചര്യത്തിനും വാക്സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും

സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; പലയിടങ്ങളിലും സ്ഥിതി ഗുരുതരം

സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി.

ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്നിറങ്ങും

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.

Story Highlights: Todays Headlines, News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here