Advertisement

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ട്: മുഖ്യമന്ത്രി

September 9, 2019
Google News 1 minute Read

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിച്ഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു വിഭാഗങ്ങളും പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികൾ ബന്ധപ്പെട്ടു. തൊഴിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോട് പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read Alsoമുത്തൂറ്റ് ശാഖ മാനേജർക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി

എന്നാൽ യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവർ എത്തിയില്ല. ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയർക്ക് അഭിമാനിക്കാവുന്ന സ്ഥാപനം. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴിൽ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here