‘അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ചന്ദ്രനിൽ ആസ്ഥാനം നിർമിക്കും’; മുൻ ഡിആർഡിഒ എ.ശിവതാണു പിള്ള

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ചന്ദ്രനിൽ ആസ്ഥാനം നിർമിക്കാൻ സാധിക്കുമെന്ന് മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ. ശിവതാണു പിള്ള. മാത്രമല്ല,  ചന്ദ്രനിൽ നിന്നും ഹീലിയം-3 വേർതിരിച്ചെടുത്ത് ഭൂമിയിലേക്കയക്കുമെന്നും എ.ശിവതാണു പിള്ള പറഞ്ഞു. ദൂർദർശൻ ന്യൂസിന്റെ ‘വാർ ആന്റ് പീസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡിആർഡിഒയുടെ ബ്രഹ്മോസ് മിസൈൽ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ശിവതാണു പിള്ളയായിരുന്നു.

നിലവിൽ ബഹിരാകാശ സാങ്കേതിക വിദ്യയിൽ കഴിവ് തെളിയിച്ച നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും, റഷ്യയും, ചൈനയും ചന്ദ്രനിൽ ആസ്ഥാനം നിർമിക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഇന്ത്യയും ഈ നേട്ടം കൈവരിക്കാൻ പിന്നാലെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top