സാധാരണ പെൺകുട്ടിയെ പോലെ ബസ് കാത്തിരിക്കുന്ന സായ്പല്ലവി; ചിത്രങ്ങൾ വൈറൽ

ആരും ശ്രദ്ധിക്കാതെ സാധാരണ പെൺകുട്ടിയെ പോലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്ന സായ്പല്ലവിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സാധാരണ ഗെറ്റപ്പിലാണ് താരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരും തിരിച്ചറിഞ്ഞിട്ടുമില്ല.

സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന ‘വിരത പർവ്വം 1992’ എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയാണ് സായ്പല്ലവി സാധാരണ പെൺകുട്ടിയെ പോലെ സാരിയുടുത്ത് ബാഗുമായി ബസ് കാത്തിരിക്കുന്നത്. തെലുങ്കാനയിലെ വരാങ്കൽ എന്ന ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബസ് സ്‌റ്റോപ്പിനടുത്തുള്ള ഹോട്ടലിൽ ക്യാമറവെച്ചാണ് ഈ വിഷ്വലുകൾ പകർത്തിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന താരം മലയാളത്തിൽ അവസാനം അഭിനയിച്ചത് അതിരൻ എന്ന ചിത്രത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top