സൗദിയിൽ ഈ വർഷം അനുവദിച്ച ടൂറിസ്റ്റ് ഗൈഡൻസ് ലൈസൻസുകളുടെ എണ്ണത്തിൽ വൻ വർധനവ്

സൗദിയിൽ ഈ വർഷം അനുവദിച്ച ടൂറിസ്റ്റ് ഗൈഡൻസ് ലൈസൻസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ജനറൽ അതോറിറ്റി ഫോർ ടൂറിസം വകുപ്പിന് കീഴിൽ ഈ വർഷം അനുവദിച്ച ടൂർ ഗൈഡൻസ് ലൈസൻസുകളിലാണ് വൻ വർധനവ് രേഖപ്പെടുത്തിയത്. രാജ്യത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ടൂർ ഗൈഡൻസ് ലൈസൻസുകളിലും വൻ വർധനവുണ്ടാകാൻ കാരണമായത്. ഈ വർഷം ആദ്യ പകുതിയിൽ അനുവദിച്ച ലൈസൻസുകളുടെ കണക്കുകളാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

Read Also; തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരുന്നൂറ്റി ഇരുപത്തി നാല് ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വർഷം ഇതു വരെ മുന്നൂറ്റി പതിനഞ്ച് പുതിയ ലൈസൻസുകളാണ് അനുവദിച്ചത്. മദീന കേന്ദ്രമായാണ് ഏറ്റവും കുടൂതൽ ടൂർ ഗൈഡുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത്. വനിതകളുടേത് ഉൾപ്പെടെ ആയിരത്തി നാനൂറിലധികം പുതിയ അപേക്ഷകൾ ലൈസൻസിനായി ലഭിച്ചിട്ടുണ്ട്. മതിയായ പരിശീലനങ്ങളും കോഴ്‌സുകളും നൽകിയാണ് മന്ത്രാലയം ലൈസൻസുകൾ അനുവദിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top