തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അനുമതി ഇല്ലാതെ ശമ്പളത്തില്‍ നിന്ന് പിടിക്കാവുന്ന തുകയുടെ പരിധിയും ഈടാക്കാവുന്ന കാരണങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചു.

തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ശംബളം കട്ട് ചെയ്യാന്‍ പറ്റില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പണം ഈടാക്കേണ്ട സാഹചര്യം തൊഴിലുടമകള്‍ക്ക് ഉണ്ടായാല്‍ തൊഴിലാളിയില്‍ നിന്നും സമ്മതം വാങ്ങണം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അനുമതി ഇല്ലാതെയും ശമ്പളം കട്ട് ചെയ്യാം.

കമ്പനിയില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചു പിടിക്കാന്‍ തൊഴിലാളിയുടെ അനുമതി ഇല്ലാതെ തന്നെ ശമ്പളത്തില്‍ നിന്നു പിടിക്കാം. എന്നാല്‍ ഓരോ തവണയും ശമ്പളത്തിന്റെ പത്തു ശതമാനത്തില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. സോഷ്യല്‍ ഇന്‍ഷുറന്‍സ് ഇനത്തില്‍ അടയ്ക്കാനുള്ള തുകയും നിയമപ്രകാരം തൊഴിലാളികള്‍ കമ്പനി ചെലവില്‍ നല്‍കിയ മറ്റു സംഭാവനകളും ഇങ്ങിനെ ഈടാക്കാം. പ്രോവിഡന്റ് ഫണ്ട്, തൊഴില്‍ നിയമപ്രകാരം കമ്പനി ചുമത്തുന്ന പിഴ, കമ്പനി സാധനങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക, കോടതി വിധിയെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയവയും ഇങ്ങിനെ ഈടാക്കാം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More