വ്യാജപാസ്‌പോർട്ടുമായി വൃദ്ധനായി വേഷം മാറിയെത്തിയ യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

വ്യാജപാസ്‌പോർട്ടുമായി വൃദ്ധനായി വേഷം മാറിയെത്തിയ യുവാവ് വിമാനത്താവളത്തിൽ പിടിയിലായി. മുടിയും താടിയും നരച്ച വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയിൽ കണ്ണടയും ധരിച്ചെത്തിയ യുവാവിനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ (32) വൃദ്ധനായി വേഷം കെട്ടി വീൽ ചെയറിലാണ് എത്തിയത്. ഇയാൾ ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്ക് പോകാൻ ഉള്ള ശ്രമത്തിലായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ല എന്ന് പറഞ്ഞ യുവാവിന്റെ മുഖത്തുണ്ടായ പരിഭ്രമത്തെ തുടർന്ന് വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയത്.  ആൾമാറാട്ടം നടത്തിയതായി തിരിച്ചറിഞ്ഞതിനു ശേഷം ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top