പീരിയഡ്സ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തുവെന്ന് റിപ്പോർട്ട്

സോഷ്യൽ ഹെൽത്ത് ആപ്ലിക്കേഷനുകളായ മയ ഫെം, എംഐഎ എന്നിവകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തി ഫേസ്ബുക്കിനു കൈമാറുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ഉള്ളത്. എന്നാൽ റിപ്പോർട്ടിനെതിരെ ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ആപ്പുകള്‍ക്ക് നല്‍കുന്ന ആരോഗ്യ വിവരങ്ങള്‍ പോലുള്ളവ തങ്ങള്‍ക്ക് ലഭിക്കില്ല എന്നാണ് ഫേസ്ബുക്കിൻ്റെ വാദം.

ഉപഭോക്താക്കള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ്, ഏത് രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗമാണ് ഉപയോഗിച്ചത്, ഓവിലേഷന്‍ ഉണ്ടായോ ഇല്ലയോ തുടങ്ങിയ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ഈ ആപ്പുകൾ ചോർത്തുന്നുണ്ടെന്നാണ് വിവരം. മയ ഫെം, എംഐഎ എന്നീ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉടന്‍ തന്നെ ഇവ ഫേസ്ബുക്കിന് വിവരം കൈമാറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രൈവസി പോളിസി അംഗീകരിക്കുന്നത് വരെ പോലും ഇവ കാത്തുനില്‍ക്കുന്നില്ലെന്നാണ് പ്രൈവസി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വ്യക്തികളുടെ ഏറ്റവും സ്വകാര്യ വിവരങ്ങളുടെ സുരക്ഷയാണ് ഈ കണ്ടുപിടുത്തത്തിലൂടെ ചോദ്യം ചെയ്യുന്നത്. തൊഴില്‍ദാതാക്കള്‍, പരസ്യദാതാക്കള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ പ്രത്യേക വിഭാഗം ആളുകള്‍ക്കെതിരേ ഉപയോഗിക്കുമെന്നാണ് പറയുന്നത്.

പിരിയഡ്‌സും പ്രഗ്നന്‍സിയും അറിയുന്നതിനായി മയ ഫെം, എംഐഎ എന്നീ ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യക്തിവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സോഷ്യല്‍ ഹെല്‍ത്തിനെക്കുറിച്ചുള്ള വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ഇവ പറഞ്ഞു കൊടുക്കാറുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More