രാജ്യദ്രോഹ കേസ്; ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് കോടതി തടഞ്ഞു

ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസാണ് ഷെഹ്‌ല റാഷിദിനെതിരെ കേസെടുത്തത്.

കേസിൽ വിശയമായ അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‌ലയോട് കോടതി ആവശ്യപ്പെട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി പവൻ കുമാർ ജെയ്‌നാണ് അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി ഷെഹ്‌ല ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിൽ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഡൽഹി പൊലീസ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top