Advertisement

ഓണനാളിൽ രണ്ടിടങ്ങളിലായി ഉണ്ടായ അപകടത്തിൽ നാല് മരണം

September 11, 2019
Google News 0 minutes Read

ഓണനാളിൽ തൃശൂരും കോഴിക്കോടുമുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. തൃശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. ചൂണ്ടൽ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് പന്നിയങ്കരയിൽ പുലർച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാന് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്ന് തെറിച്ച് വീണുകയായിരുന്നു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here