കാബൂളിൽ യുഎസ് എംബസിക്ക് നേരെ സ്‌ഫോടനം

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ യുഎസ് എംബസിക്കുനേരെ സ്‌ഫോടനം. റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെന്ന് അഫ്ഗാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച രാവിലെയാണ് സംഭവം.അമേരിക്കയും താലിബാനും തമ്മിൽ നടത്താനിരുന്ന ചർച്ചകളിൽ നിന്ന് ഡോണൾഡ് ട്രംപ് പിൻമാറിയതിനു പിന്നാലെയാണ് യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം നടന്നത്. കാബൂളിൽ താലിബാൻ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരു അമേരിക്കൻ സൈനികൻ ഉൾപ്പെടെ 12 പേർ മരിച്ചതിനെ തുടർന്നായിരുന്നു ട്രംപ് ചർച്ചയിൽ നിന്നും പിൻമാറിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാൽ മേഖലയിലെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top