ക്രിക്കറ്റ് കമന്ററികൾ വീണ്ടും; നൊസ്റ്റാൾജിയ തിരിച്ചു പിടിച്ച് ആകാശവാണി

ആകാശവാണിയിൽ കമൻ്ററി കേട്ട് ക്രിക്കറ്റ് ആവേശത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടു മുൻപു വരെ നിലവിലുണ്ടായിരുന്ന ആ ശീലം അട്ടിമറിക്കപ്പെട്ടത് കേബിളിൻ്റെയും ഡിഷ് ടിവികളുടെയും വരവോടെയാണ്. ഇപ്പോഴിതാ വീണ്ടും റേഡിയോയിലൂടെ ക്രിക്കറ്റ് കമൻ്ററി കേൾപ്പിക്കാനൊരുങ്ങുകയാണ് ആകാശവാണി.

പ്രാദേശിക മത്സരങ്ങളും ഇന്ത്യയുടെ അന്താരാഷ്ട്ര ഹോം മത്സരങ്ങളും ഉൾപ്പെടെയാണ് ആകാശവാണി സംപ്രേഷണം ചെയ്യുക. ഓള്‍ ഇന്ത്യ റേഡിയോയും ബിസിസിഐയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. രണ്ടു വര്‍ഷത്തേയ്ക്കാണ് കരാര്‍. കരാര്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ഓഗസ്റ്റ് 31 നു കരാര്‍ അവസാനിക്കും.

സെപ്തംബര്‍ 15 ന് ഇന്ത്യയും ദഖിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ടി-20 മത്സരം മുതല്‍ ആകാശവാണി ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കും. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദിയോധർ ട്രോഫി, സെയ്ദ് മുഷ്താഖ് അലി ട്രോഫി, വുമണ്‍സ് ചലഞ്ചര്‍ സീരിസ് എന്നിവയും ഈ കരാറിന്റെ ഭാഗമായി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top