അനധികൃത സ്വത്ത് സമ്പാദനം; ഡികെ ശിവകുമാറിന്റെ മകൾക്ക് സമൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകളോട് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സാമ്പത്തിക വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് ഐശ്വര്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത്. സെപ്തംബർ 12ന് ഡൽഹി ഓഫീസിൽ ഹാജാരാകാനാണ് നിർദേശം.

2017ൽ ശിവകുമാറിന്റെ ഡൽഹിയിലേയും ബംഗളൂരുവിലേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 8.59 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 7 കോടിയുടെ കള്ളപ്പണ വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങി വകുപ്പുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുക്കുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More