Advertisement

പാകിസ്താന് തിരിച്ചടി; കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യുഎൻ തള്ളി

September 11, 2019
Google News 0 minutes Read

കശ്മീർ വിഷയത്തിൽ പാകിസ്താന് തിരിച്ചടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യുഎൻ തള്ളി. സമീപനത്തിൽ മാറ്റമില്ലെന്ന് യുഎൻ വക്താവ് അറിയിച്ചു.

നേരത്തെ കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്താൻ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ 115 പേജുള്ള പരാതി സമർപ്പിച്ചിരുന്നു. അതേസമയം, നടപടിയെ പ്രതിരോധിക്കാൻ ഇന്ത്യയും നീക്കങ്ങൾ നടത്തിയിരുന്നു.

പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയുടെ നേതൃത്വത്തിലുള്ള സംഘം ജനീവയിലുണ്ട്. മനുഷ്യാവകാശ കമ്മിഷൻ മേധാവി മിച്ചൽ ബാച്‌ലെയെക്കണ്ട് സംഘം ഇതിനകം കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും ധരിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here