ഇന്ന് തിരുവോണം; ശബരിമല സന്നിധാനത്ത് വിശേഷ പൂജകൾ നടന്നു

തിരുവോണ ദിനത്തിൽ ശബരിമല സന്നിധാനത്ത് വിശേഷാൽ പൂജകളും ഓണസദ്യയും നടന്നു.ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന സദ്യയിൽ നിരവധി ഭക്തരാണ് പങ്കെടുത്തത്.

തിരുവോണ ദിനത്തിൽ പുലർച്ചെ സന്നിധാനത്തു നടന്ന പ്രത്യേക പൂജകൾക്കു ശേഷമായിരുന്നു തിരുവോണ സദ്യ മേൽ ശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയ ശേഷം ഇലയിട്ട് അയ്യപ്പനു സദ്യ വിളമ്പിയതോടെ തിരുവോണ സദ്യക്കു തുടക്കമായി.

Read Also : ഇന്ന് തിരുവോണം; തലസ്ഥാന നഗരിയില്‍ ആഘോഷത്തിന് തുടക്കം കുറിച്ചു

നിരവധി ഭക്തരാണ് തിരുവോണ ദിനത്തിൽ ദർശനത്തിനായി സന്നിധാനത്ത് എത്തിയത്. മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ഓണശംസകൾ നേർന്നു.

നാളെ അവിട്ടം ദിനത്തിലും പ്രത്യേക പൂജകളും സദ്യയും സന്നിധാനത്തു നടക്കും. സെപ്തംബർ 13 ചതയദിനത്തിൽ രാത്രി 10 ന് ഹരിവരാസനം പാടി നട അടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top