ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം ഇനി മുതൽ ‘അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയം’

ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി അറിയപ്പെടുക അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ. ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് സ്റ്റേഡിയത്തിന് ഇന്ന് ജെയ്റ്റ്‌ലിയുടെ പേര് നൽകിയത്. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി, രവി ശാസ്ത്രി തുടങ്ങിയവർ പങ്കെടുത്തു.സ്‌റ്റേഡിയത്തിലെ ഒരു പവലിയന് വിരാട് കോലിയുടെ പേരും നൽകിയിട്ടുണ്ട്.

ക്രിക്കറ്റിനോട് ഏറെ അടുപ്പമുള്ള നേതാവായിരുന്നു അരുൺ ജെയ്റ്റ്‌ലി. ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള ജെയ്റ്റ്‌ലി ബിസിസിഐയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More