സൗദിയിൽ വിസകളുടെ നിരക്കുകൾ ഏകീകരിച്ചു

സൗദിയിൽ വിവിധ തരം വിസകളുടെ നിരക്കുകൾ ഏകീകരിച്ചു. ഹജ്ജ്,ഉംറ,സന്ദർശക വിസകൾക്കെല്ലാം ഇനി മുതൽ 300 റിയാൽ ആയിരിക്കും നിരക്ക്. സൽമാൻ രാജാവാണ് വിസാ നിരക്കുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശ സന്ദർശകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിസാ നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. സിംഗിൾ എൻട്രി വിസിറ്റ് വിസയിൽ ഒരു മാസം വരെ സൗദിയിൽ കഴിയാം.

Read Also; സൗദിയിൽ ഈ വർഷം അനുവദിച്ച ടൂറിസ്റ്റ് ഗൈഡൻസ് ലൈസൻസുകളുടെ എണ്ണത്തിൽ വൻ വർധനവ്

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയുള്ളവർക്കു തുടർച്ചയായി മൂന്നു മാസം വരെ കഴിയാം. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂർ ആയിരിക്കും. നിരക്കുകൾ ഏകീകരിച്ചപ്പോൾ ഉംറ വിസയുടെ നിരക്ക് വർധിക്കുകയും സന്ദർശക വിസ ഉൾപ്പെടെയുള്ളവയുടെ നിരക്കുകൾ കുറയുകയും ചെയ്തു. അതേസമയം ആവർത്തിച്ച് ഉംറ നിർവഹിക്കുന്നതിന് വിദേശ തീർത്ഥാടകരിൽ നിന്ന് ഈടാക്കിയിരുന്ന 2000 റിയാൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top