ബംഗാളിൽ മമത സർക്കാരിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി,യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. മമത സർക്കാരിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിൽ അവസരങ്ങളും വർധിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സിംഗൂരിൽ നിന്ന് ആരംഭിച്ച മാർച്ച് ഹൗറയിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി  പ്രവർത്തകർക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് ഇടതു പക്ഷ വിദ്യാർത്ഥി,യുവജന സംഘടനകളുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top