Advertisement

ഫ്ല​ക്സ് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം: സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

September 13, 2019
Google News 0 minutes Read

റോ​ഡ​രി​കി​ലെ ഫ്ല​ക്സ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും കോടതി പറഞ്ഞു. ഈ രാജ്യത്ത് ജീവിക്കുന്നതിൽ യാതൊരു പരിഗണയും ലഭിക്കുന്നില്ലെന്നും ഇത് ബ്യൂറോക്രാറ്റുകളുടെ ഉദാസീനതയാണെന്നും കോടതി നിരീക്ഷിച്ചു.

സം​ഭ​വ​ത്തി​ൽ കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തു. പോ​ലീ​സി​നോ​ടും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ടും നേ​രി​ട്ട് ഹാ​ജ​രാ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ണ്ണാ ഡി​എം​കെ നേ​താ​വ് ജ​യ​ഗോ​പാ​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ചെ​ന്നൈ സ്വ​ദേ​ശി​യാ​യ സോ​ഫ്റ്റ് വെ​യ​ർ എ​ഞ്ചി​നീ​യ​ർ ശു​ഭാ​ശ്രീ ര​വി(23) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വ​ര​വേ ഡി​വൈ​ഡ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ണ്ണാ​ഡി​എം​കെ നേ​താ​വി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ പ​ര​സ്യം പ​തി​ച്ച ബോ​ർ​ഡ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പി​ന്നാ​ലെ വ​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് മു​ന്നി​ൽ‌​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ൽ റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും പ​ര​സ്യ​ബോ​ർ​ഡു​ക​ളും റോ​ഡി​ൽ സ്ഥാ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here