മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷ പദം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച കൂടിക്കാഴ്ചയിൽ നടക്കും.

പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കമൽ നാഥ് സ്ഥാനം ഒഴിയുമ്പോൾ പകരം തന്റെ വിശ്വസ്തനെ നിയമിക്കണമെന്ന നിലപാടിലാണ്. എന്നാൽ പിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് സിന്ധ്യയും രംഗത്ത് വന്നതോടെയാണ് തർക്കം രൂക്ഷമായാത്. അതേസമയം, നേതാക്കൾ സമവായത്തിന് തയ്യാറായില്ലെങ്കിൽ ഹൈക്കമാന്റ് മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top