ഓൾഡ് മങ്ക്സ് സീനിയർ ഡിസൈനർ ആർ മഹേഷ് അന്തരിച്ചു

മലയാളത്തിലെ ഏറെ പ്രശസ്തർ പോസ്റ്റർ ഡിസൈനിംഗ് ടീമായ ഓൾഡ് മങ്ക്സിലെ സീനിയർ ഡിസൈനർ ആർ മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മഹേഷിൻ്റെ അകാല വിയോഗം. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ് ഓൾഡ് മങ്ക്സിനോടൊപ്പം ചേർന്ന് ഒട്ടേറെ മികച്ച പോസ്റ്ററുകളാണ് മലയാളത്തിൽ അവതരിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് അടക്കം മിക്ക ചിത്രങ്ങളുടെയും പോസ്റ്റർ ഓൾഡ് മങ്കാണ് ചെയ്തത്.

തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് മഹേഷ്. 2004ല്‍ പെയിന്റിംഗില്‍ ബിരുദം നേടി. ഓള്‍ഡ് മങ്ക്‌സിനൊപ്പം ചേര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. രാജീവ് രവിയുടെ പിരീഡ് സിനിമ തുറമുഖത്തിൻ്റെ ഇനി വരാനിരിക്കുന്ന പോസ്റ്റര്‍, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം ജൂതൻ്റെ ഫസ്റ്റ് ലുക്ക്, ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക് ഡിസൈന്‍, സണ്ണി വെയിന്‍ നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ട് ഡിസൈന്‍, പൂര്‍ണമായും ഹാന്‍ഡ് പെയിന്റില്‍ ചെയ്ത ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (വരാനിരിക്കുന്നത്) എന്നിവ മഹേഷ് ചെയ്ത വർക്കുകളാണ്.

മലയാളത്തിൽ ഇപ്പോൾ ഏറ്റവുമധികം അറിയപ്പെടുന്ന പോസ്റ്റർ ഡിസൈനർമാരാണ് ഓൾഡ് മങ്ക്സ്. അൻവർ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ച ഓൾഡ് മങ്ക്സ് ബ്യൂട്ടിഫുൾ, സ്പിരിറ്റ്, ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ഉറുമി, ലൂക്ക ചൂപ്പി, ആമേൻ, എബിസിഡി, ഡബിൾ ബാരൽ, അയാം സ്റ്റീവ് ലോപ്പസ്, ഈമയൗ, കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ചാർലി, വൈറസ്, പറവ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More