Advertisement

പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും

September 13, 2019
Google News 1 minute Read

പാലക്കാട് പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഡാമിന്റെ 3 ഷട്ടറുകൾ 3 സെന്റിമീറ്റർ വീതം ഉയർത്തുക. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ ഭാരതപ്പുഴയുടെയും അയിലൂർ, മംഗലം, ഗായത്രി പുഴകളുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read Also; മഴ മാറിയാൽ സംസ്ഥാനം കൊടും വരൾച്ചയിലേക്കെന്ന് പഠനങ്ങൾ

ഷോളയാർ ജല വൈദ്യുതപദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയോരത്ത് ഇന്നലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 2658.90 അടിയായ സാഹചര്യത്തിലാണ് തൃശൂർ ജില്ലാ കളക്ടർ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 2663 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. വരും ദിവസങ്ങളിൽ ചാലക്കുടി പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Read Also; മഴ പെയ്യാനായി കല്യാണം നടത്തിയപ്പോൾ വെള്ളപ്പൊക്കം; ആ തവളകൾ വേർപിരിഞ്ഞു

തമിഴ്നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണശേഷിയിൽ എത്താനിടയുണ്ട്. കേരള ഷോളയാർ ഡാമിൽ ജലനിരപ്പുമായി ബന്ധപ്പെട്ട ഒന്നാം മുന്നറിയിപ്പായ ‘ബ്ലൂ അലേർട്ട്’ പ്രഖ്യാപിക്കുന്നതിനുള്ള പരിധി 2658 അടിയാണ്. ഇത് മറികടന്ന സാഹചര്യത്തിലാണ് ഒന്നാം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here