Advertisement

മരട് ഫ്‌ളാറ്റ് വിഷയം;ഒഴിയില്ലെന്ന് ഫ്‌ളാറ്റ് ഉടമകൾ; നാളെ മുതൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുന്നു

September 13, 2019
Google News 1 minute Read

മരട് ഫ്‌ളാറ്റിൽ നഗരസഭയുടെ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്‌ളാറ്റ് ഉടമകൾ. നാളെ മുതൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം ആരംഭിക്കാനും താമസക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുകയുള്ളെന്ന് മരട് നഗരസഭ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഒഴിപ്പിക്കൽ നിയമാനുസൃതമല്ലെന്ന താമസക്കാരുടെ മറുപടി റിപ്പോർട്ടാക്കി നഗരസഭ സർക്കാറിന് സമർപ്പിച്ചു.

മരടിലെ ഫ്‌ളാറ്റിലെ താമസക്കാർക്ക് നഗരസഭ ഒഴിഞ്ഞ് പോകാൻ നൽകിയിരിക്കുന്ന കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് താമസക്കാരുടെ തീരുമാനം. മാത്രമല്ല നാളെ മുതൽ നഗരസഭയ്ക്ക് മുന്നിലും ഫ്‌ളാറ്റിന് മുന്നിലും സമരം അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്താനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.രാവിലെ 9 മണി മുതൽ വൈകുന്നേരം5 മണി വരെ നഗരസഭയ്ക്ക് മുന്നിലും വൈകുന്നേരം5 മണി മുതൽ രാത്രി 9 മണി വരെ ഫ്‌ളാറ്റിന് മുന്നിലുമൊരിക്കും റിലേ സത്യാഗ്രഹം നടക്കുക.

Read Also : മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും

അതേസമയം സർക്കാർ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ ഒഴിപ്പിക്കൽ നടപടി യുമായി മുന്നോട്ട് പോകുകയുള്ളെന്ന് മരട് നഗര സഭ സെക്രട്ടറി പറഞ്ഞു.

ഇതിനിടെ നാളെ സിപിഎം ഫ്‌ളാറ്റിലെ താമസക്കാരെ അനുകൂലിച്ച് മരട് നഗരസഭയിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ ഫ്‌ളാറ്റിലെ താമസക്കാരെ സന്ദർശിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here