കേരള കോൺഗ്രസിലെ പോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണം : പി ടി തോമസ്

കേരള കോൺഗ്രസിലെ ചക്കളത്തിപോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്ന് പിടി തോമസ്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പേരിൽ പാലാ സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും പിടി തോമസ് പറഞ്ഞു. സമീപകാല വിവാദങ്ങളിൽ താൻ ശശി തരൂരിനൊപ്പമാണെന്നും പി ടി തോമസ് വ്യക്തമാക്കി. 24 ന്റെ വാർത്താവ്യക്തിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് ടോം പാലായിൽ ജയിക്കേണ്ട സ്ഥാനാർഥിയാണ്. കേരള കോൺഗ്രസിലെ ചക്കളത്തിപോരിൽ ആ സീറ്റ് യുഡിഎഫിന് നഷ്ടപ്പെടാൻ പാടില്ല. കോൺഗ്രസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

Read Also : പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല; പാർട്ടി ചിഹ്നം നൽകില്ലെന്നും പി.ജെ ജോസഫ്

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഒരു പോലെ പരാജയപ്പെട്ടെന്നും പി ടി തോമസ് കുറ്റപ്പെടുത്തി.

താൻ ശശി തരൂരിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് പറഞ്ഞ തോമസ് തരൂർ നടത്തിയത് പാർട്ടിക്ക് അകത്ത് നിന്നുള്ള വിമർശനമാണെന്നും അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ അവസാന ശ്വാസം വരെ നീതിക്കായി പോരാടുമെന്നും പിടി തോമസ് അഭിമുഖത്തിൽ വ്യക്തമാക്കി. വാർത്താവ്യക്തിയുടെ പൂർണരൂപം ഇന്ന് വൈകീട്ട് ആറു മണിക്ക് 24 ൽ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top