തൃശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ വീട്ടിലേക്കുള്ള വഴിയിൽ തൊട്ടടുത്ത സിനിമ തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാജന്റെ ബന്ധു വിജീഷിനും വെട്ടേറ്റിട്ടുണ്ട്. വിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാപ്രാണം വർണ തിയേറ്റർ ഉടമ സഞ്ജയ് രവിയേയും സുഹൃത്തുക്കളെയും പ്രതികളാക്കി പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആക്രമണം. പാർക്കിങ് സംബന്ധിച്ചു നേരത്തെ രാജൻ പോലീസിൽ പരാതി നൽകിയിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top