പുലി മതിലു ചാടി വീട്ടുമുറ്റത്ത്; പട്ടിയെ കടിച്ചെടുത്ത് മടക്കം: വീഡിയോ

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം.

വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി മതിലു കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യങ്ങളിലുണ്ട്.

വിവരമറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കരുതിയിരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. വൈകുന്നേരത്തിനു ശേഷം പുറത്തിറങ്ങരുതെന്നും ഫോറസ്റ്റ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top