‘മഹാനടൻ’; നവാസുദ്ദീൻ സിദ്ദിഖിക്ക് പൗലോ കൊയ്‌ലോയുടെ അഭിനന്ദനം

നവാസുദ്ദീൻ സിഖിയെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ. നെറ്റ്
ഫ്‌ളിക്‌സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ സിദ്ദിഖിയുടെ അഭിനയമാണ് പൗലോ കൊയ്‌ലോയെ അതിശയിപ്പിച്ചത്. മഹാനടൻ അഭിനയിച്ച, നെറ്റ് ഫ്‌ളിക്‌സിന്റെ ഏറ്റവും മികച്ച സീരീസുകളിലൊന്ന് എന്നാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.


കൊയ്‌ലോയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് സിദ്ദിഖിയുടെ മറുപടി ട്വീറ്റുമെത്തി. താൻ താങ്കളുടെ വലിയൊരു ആരാധകനാണെന്നും ആൽകെമിസ്റ്റ് അടക്കമുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നും നവാസുദ്ദീൻ സിദ്ദിഖി പറയുന്നു. ‘വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു’ എന്ന നോവലിനെ അടിസ്ഥാനമാക്കിയ സിനിമ കണ്ടിട്ടുണ്ട്. താങ്കളെ പോലൊളുടെ അഭിനന്ദനം വലിയ അംഗീകാരമായി കാണുന്നു, സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും നവാസുദ്ദീൻ സിദ്ദിഖി ട്വീറ്റ് ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More