പാലായിൽ അവസാന ഘട്ട പ്രചരണം; സ്ഥാനാർത്ഥികളും മുന്നണികളും ശക്തമായി രംഗത്ത്

പാലായിൽ വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളും മുന്നണികളും അവസാനഘട്ട പ്രചാരണത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിക്കായി ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളാണ് കുടുംബയോഗങ്ങളിലും പൊതു സമ്മേളനങ്ങളിലും സജീവമായി. മന്ത്രിമാർക്ക് പുറമെ എൽഡിഎഫ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും പാലായിലെത്തി. അൽഫോൺസ് കണ്ണന്താനം, കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിറങ്ങിയത്.

നാല് ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കൊപ്പം നേതാക്കളെ പരമാവധി ഇടങ്ങളിലെത്തിച്ചാണ് മുന്നണികളുടെ വോട്ടുതേടൽ. മൂന്ന് ദിവസമായി മണ്ഡലത്തിലുള്ള രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ ഇന്നും പൊതുസമ്മേളനങ്ങളുടെ ഭാഗമായി. എം.എം ഹസ്സൻ, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവരും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം തലപ്പലം, കടനാട് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.

ഇടത് മുന്നണിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നുമെത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.ടി ജലീൽ, ഇ.പി ജയരാജൻ, കെ കൃഷ്ണൻ കൃഷ്ണൻകുട്ടി, എം.എം മണി എന്നിവർ സജീവമായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിലായിരുന്നു. പാലാ നഗരത്തിൽ പര്യടനത്തിനിറങ്ങിയ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്കായി അൽഫോൺസ് കണ്ണന്താനം, പി.സി തോമസ് തുടങ്ങിയവരെത്തി. മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയനും എ.കെ ആന്റണിയും പ്രചാരണത്തിനിറങ്ങും. സുനിൽ ദീയോധാറെയാണ് എൻഡിഎ 18 ന് രംഗത്തിറക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More