കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് തുടങ്ങി

bomb threat in indigo airlines

കൊച്ചിയിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചു. ഉംറ തീർത്ഥാടകരായിരുന്നു  ആദ്യ സർവീസിലെ യാത്രക്കാരിൽ കൂടുതലും. ആദ്യ സംഘത്തെ വിമാനത്താവളം ഉദ്യോഗസ്ഥരും എയർലൈൻസ് പ്രതിനിധികളും ചേർന്ന് ജിദ്ദയിൽ സ്വീകരിച്ചു.
കേരളത്തിൽ നിന്നും സൗദിയിലേക്കുള്ള ഇൻഡിഗോയുടെ ആദ്യ സർവീസാണ് ഇന്ന് ജിദ്ദയിൽ എത്തിയത്. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം രാവിലെ പത്തരയ്ക്ക് ജിദ്ദയിലെത്തി.

Read Also; പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി പ്രവാസി സമൂഹം; ജിദ്ദയിൽ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി

കൊച്ചിയിൽ നിന്ന് ദിവസവും ജിദ്ദയിലേക്ക് സർവീസ് ഉണ്ടായിരിക്കും. രാവിലെ 6.25 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.40 ന് ജിദ്ദയിലെത്തും. ഉച്ചയ്ക്ക് 1.10 ന് ജിദ്ദയിൽ നിന്ന് മടങ്ങുന്ന വിമാനം രാത്രി 9.15 ന് കൊച്ചിയിൽ എത്തും. താരതമ്യേന കുറഞ്ഞ നിരക്കാണ് നിലവിൽ കൊച്ചി-ജിദ്ദ സെക്ടറിൽ ഇൻഡിഗോ ഈടാക്കുന്നത്.

Read Also; സൗദി എയര്‍ലൈന്‍സ്‌ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ജിദ്ദയിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു

186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 ആണ് ഇൻഡിഗോ ജിദ്ദയിലേക്കുള്ള സർവീസിന് ഉപയോഗിക്കുന്നത്. ജിദ്ദയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിക്കുന്നതോടെ കേരളത്തിൽ നിന്നുള്ള വിമാന യാത്രാ നിരക്കും അതോടൊപ്പം ഉംറ പാക്കേജ് നിരക്കും കുറയുമെന്നാണ് പ്രതീക്ഷ. ഉംറ വിസയുടെ ഫീസ് വർധിച്ചതോടെ സർവീസ് കമ്പനികൾ പാക്കേജ് നിരക്ക് കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top